പുൽപ്പള്ളി: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ചീയമ്പം 73 കുന്നത്ത് പറമ്പിൽ അഗസ്റ്റിൻ (തങ്കച്ചൻ 60) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. ബത്തേരിയിൽ നിന്ന് പുൽപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് എരിയപ്പള്ളിയിൽ വെച്ച് അഗസ്റ്റിൻ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഭാര്യ: സെലിൻ.മക്കൾ: അമൽ, നവ്യ
