പുല്‍പ്പള്ളി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട പാക്കം കാരേരി വനത്തില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 30 വയസ് പ്രായം മതിക്കുന്ന മോഴയാനയാണ് ചരിഞ്ഞത്. ആന ഉന്തിമറിച്ച മരം ഇലക്ട്രിക് ലൈനില്‍ വീണാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. മൈസൂരുവില്‍ നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള ഇലക്ട്രിക് ലൈന്‍ കടന്നുപോകുന്നത് കാരേരി വനത്തിലൂടെയാണ്.ലൈൻ ഡ്രിപ്പായത് പരിശോധിക്കാൻ പോയ കെഎസ്‌ഇബി ജീവനക്കാരാണ് ആദ്യം കാട്ടാന ചരിഞ്ഞു കിടക്കുന്നത് കണ്ടത്. പുലർച്ചെയാണ് സംഭവം. വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.