കല്പറ്റ : മാസങ്ങളോളമായി ജനങ്ങൾ കാത്തിരുന്ന വയനാട് ഉപതിരഞ്ഞെടുപ്പ് പൂർത്തിയായി. ഇന്നലെ രാവിലെ 7 മണിമുതൽ ആരംഭിച്ച വോട്ടിംഗ് പൂർത്തിയായപ്പോൾ ആകെ 64.27% ആളുകളാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. വയനാട് മണ്ഡലത്തിൽ ആകെ 14,71742 വോട്ടർമാരുള്ളത്തിൽ ഇന്നലെ 9,45974 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ഈ കഴിഞ്ഞ ഏപ്രിലിൽ നടന്ന ഇലക്ഷനിൽ 72. 92% ആയിരുന്നു വോട്ടിംഗ് രേഖപ്പെടുത്തിയത്. ഏപ്രിലിലെ വോട്ടിംഗ് ശതമാനത്തെ അപേക്ഷിച്ച് ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ 5% ത്തോളം വോട്ടിംഗ് കുറഞ്ഞു. ഇത് മുന്നണികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്