മുഖ്യമന്ത്രി ചർച്ച ഡൽഹിയിൽ തുടരുന്നു; നേതാക്കളുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും

ന്യൂ‍ഡൽഹി: മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ച ഡൽഹിയിൽ തുടരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാൻഡ് ഇന്ന് ചർച്ച നടത്തും.

 

കേരളത്തിലെത്തിയ നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ചർച്ച രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നത്. മുഖ്യമന്ത്രിയെ വേഗം തീരുമാനിക്കണമെന്ന നിരീക്ഷകരുടെ അഭ്യർത്ഥന മാനിച്ചാണ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചത്. വി.ഡി സതീശന് കേരള ഹൗസിൽ പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി. ജാമിയ മിലിയ, ഡൽഹി സർവകലാശാല വിദ്യാർഥികൾ ഇന്നലെ പതിനൊന്നരക്ക്കും അവരുടെ നായകനായി കാത്തു നിന്നു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ചേരി തിരിഞ്ഞ് പ്രവർത്തകർ തെരുവിലിറങ്ങിയതോടെയാണ് ചർച്ച വേഗത്തിലാക്കിയത്. ഡൽഹിയിലെ വസതിയിലുണ്ടെങ്കിലും കേരള ചർച്ചയിൽ കെ.സി പങ്കെടുത്തിരുന്നില്ല. നേതാക്കളെ ഒറ്റയ്ക്കും കൂട്ടായും ഹൈക്കമാൻഡ് കാണും. എംഎൽഎമാരുടെ ഭൂരിപക്ഷത്തേക്കാൾ ഉപരി സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹ്യ അന്തരിക്ഷം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *