മൈസൂരു: മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചാമരാജനഗർ സെൻ്റ് ഫ്രാൻസിസ് സ്കൂൾ വിദ്യാർഥിനി എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്.ചാമരാജനഗർ ബദനഗുപ്പെ സ്വദേശിനിയാണ്.സ്കൂളിൽ വെച്ച് തലകറക്കം അനുഭവപ്പെടുകയും വരാന്തയിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് സ്കൂൾ ജീവനക്കാർ ഉടൻ തന്നെ ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല