താമരശ്ശേരി : താമരശ്ശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം.ലോറിയെ മറികടന്ന് എത്തിയ കാര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.കാറില്‍ ഡ്രൈവറടക്കം 3 പേരുണ്ടായിരുന്നു. അപകടത്തിൽ കാർ യാത്രികർക്ക് പരുക്കേറ്റിരുന്നെങ്കിലും ഡ്രൈവറുടെ പരിക്ക് ഗുരുതരമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്തെടുത്തത്.
ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവര്‍ തിരികെ കയറി ഹാന്‍ഡ് ബ്രേക്കിട്ട് ബസ് നിര്‍ത്തുകയായിരുന്നു. ഇതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തില്‍ ലോറി തലകീഴായി മറിയുകയും ഇരുവാഹനങ്ങള്‍ക്കും ഇടയില്‍പ്പെട്ട് കാര്‍ പൂര്‍ണമായി തകരുകയും ചെയ്തു.
ലോറിയിൽ ഉണ്ടായിരുന്നവർ അൽഭുതകരമായി രക്ഷപ്പെട്ടു. ബസ്സിൽ ഉണ്ടായിരുന്ന 9 പേർക്ക് പരുക്കേറ്റു.കാർ യാത്രക്കാരായ അബുബക്കർ സിദ്ദീഖ്, ഷഫീർ, കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. ബസ് യാത്രക്കാരായ ധന്യ കരികുളം, സിൽജ വെണ്ടേക്കുംചാൽ ചമൽ, മുക്ത (12) ചമൽ, ചന്ദ്ര ബോസ് (48) ചമൽ, ലുബിന ഫർഹത്ത് കാന്തപുരം, നൗഷാദ് കാന്തപുരം, അഫ്സത്ത് പിണങ്ങോട് വയനാട്, KSRTC ഡ്രൈവർ വിജയകുമാർ, കണ്ടക്ടർ സിജു എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ്.