ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും,വിനായകൻ വീണ്ടും വിവാദത്തിലേക്ക്

കൊച്ചി : നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന്‍ അയല്‍വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് പ്രചരണം. നടന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന മട്ടിലും പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച ചില സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍ തന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചു. എന്നാല്‍ പുതിയ വിവാദത്തെ പറ്റി വിനായകന്‍റെ പ്രതികരണം വന്നിട്ടില്ല. നടനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊച്ചി പൊലീസ് അറിയിച്ചു.ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തുന്ന നടൻ വിനായകന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രൂക്ഷ വിമർശനമാണ് നടന്റെ പ്രവൃത്തിയിൽ ഉയരുന്നത്. മുൻപും ഫ്ലാറ്റിനു പുറത്ത് വന്ന് വിനയകൻ അസഭ്യ വർഷം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *