മദീന മേഖലയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഖ്യസേനയുടെ വ്യോമപ്രതിരോധ വിഭാഗം വിജയകരമായി തടഞ്ഞു തകർത്തു. യെമനിലെ സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറല്‍ തുർക്കി അല്‍ മാലികിയാണ് വ്യാഴാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
വ്യോമപ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ജനവാസ മേഖലകളിലേക്ക് മിസൈല്‍ എത്തുന്നതിന് മുൻപ് തന്നെ അത് തകർക്കാൻ സാധിച്ചത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിർത്തി മേഖലകളില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
