എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ :12.04 ഗ്രാം എം.ഡി.എം.എ യുമായി ഓമശ്ശേരി പുത്തൂർ സ്വദേശികളായ നെടുക്കണ്ടിയിൽ വീട്ടിൽ മുഹമ്മദ് ഫിർദോസ് (28), പാലക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് റാഫി (25) എന്നിവരെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

 

ഇന്നലെ രാത്രിയോടെ കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് കെ.എൽ 57 എക്‌സ് 3890 നമ്പർ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചു വരികയായിരുന്ന ഇവരെ തടഞ്ഞു പരിശോധിച്ചതിലാണ് 12.04 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. കൽപ്പറ്റ സബ് ഇൻസ്പെക്ടർ രാംകുമാറിൻ്റെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിനൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനിൽരാജ്, സജാദ്, സുധി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *