മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധ(48)ന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാനന്തവാടി മെഡിക്കൽ കോളേജിൽ ആയിരുന്നു രാധയുടെ പോസ്റ്റുമോർട്ടം നടപടികൾ. താൽക്കാലിക വനം വാച്ചറായ അച്ചപ്പൻ ആണ് രാധയുടെ ഭർത്താവ് മക്കൾ അനീഷ, അജീഷ്.രാധയുടെ മൃതദേഹം വീട്ടിലെ പൊതുദർശനത്തിന് ശേഷം 11മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും
കടുവ കൊലപ്പെടുത്തിയ രാധയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോയി
