മാനന്തവാടി :തലപ്പുഴയിൽ വീണ്ടും കടുവയിറങ്ങി. ഗോദാവരി മേഖലയിലാണ് ചൊവ്വാഴ്ച രാത്രി കടുവയിറങ്ങിയത്. കടുവയെ നേരിട്ട് കണ്ടെന്ന് തലപ്പുഴ സ്വദേശി അനീഷ പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രി തന്നെ സ്ഥല ത്തെത്തി പരിശോധന നടത്തി. നേരത്തേ തലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. സ്ഥലത്ത് കാമറകളും സ്ഥാപിച്ചിരുന്നു. ഇതേ കടുവയെ തന്നെയാകാം ചൊവ്വാഴ്ച കണ്ടതെന്നാണ് വനംവകുപ്പിൻ്റെ നിഗമനം. പരിശോധന തുടരുന്നു