ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ബത്തേരി : ചീരാൽ വരിക്കേരിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. വരിക്കേരി പള്ളിക്കരത്തൊടി റിയാസ്(36) ആണ് മരിച്ചത്. വരിക്കേരി ഇറക്കത്തിൽ ചൊവ്വാഴ്ച രാത്രി 7.45-ഓടെയായിരുന്നു അപകടം. വീടിനു സമീപം ഓട്ടോ ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ റിയാസ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ .

 

ചീരാൽ ഭാഗത്തുനിന്ന് നമ്പ്യാർകുന്നിലേക്ക് പോകുകയായിരുന്ന ബൈക്കാണ് ഇടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഷൈജുവിന് തലയ്ക്കു പരിക്കേറ്റ് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *