ന്യൂ ഡൽഹി: രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കൂട്ടി ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരാണ് നിലവില്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ 12 മുതല്‍ 27 ശതമാനം വരെയും, എയര്‍ടെല്‍ 11-21 ശതമാനം വരെയുമാണ് മൊബൈല്‍ താരിഫുകള്‍ കൂട്ടിയത്. വ്യാഴാഴ്ചയാണ് റിലയന്‍സ് ജിയോ നിരക്കുകളില്‍ വര്‍ധന കൊണ്ടുവന്നത്. അണ്‍ലിമിറ്റഡ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കൊപ്പം ഡാറ്റ വാഗ്ദാനം ചെയ്യുന്ന അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകളിലും വര്‍ധനയുണ്ട്.