സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 25 രൂപ വർധിച്ച് 9320 രൂപയിലെത്തി. പവന് 200 രൂപ വർധിച്ച് 74,560 രൂപയിലുമെത്തി. ഇന്നലെ പവന് പവന് 1560 രൂപ വർധിച്ചതോടെയാണ് ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോർഡ് സ്വർണവില തിരുത്തിയത്. 74,360 രൂപയായാണ് ഇന്നലെ സ്വർണവില റെക്കോർഡ് ഇട്ടത്.

 

ഇറാൻ- ഇസ്രയേൽ സംഘർഷം അടക്കമുള്ള വിഷയങ്ങളാണ് സ്വർണവില ഉയരാൻ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ ഒഴുകി എത്തിയതാണ് സ്വർണവില ഉയരാൻ കാരണമെന്ന് വിപണി വിദഗ്‌ധർ പറയുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി പവന് 3000 രൂപയാണ് വർധിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *