ബത്തേരി :നമ്പ്യാർകുന്നിൽ വീണ്ടും പുലിയെത്തി പശുക്കുട്ടിയെ ആക്രമിച്ചു.ഇന്ന് രാത്രി 7:45ഓടെയാണ് കല്ലൂർ മുക്കുപുര കൃഷ്ണന്റെ പശുക്കുട്ടിയെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി നമ്പ്യാർകുന്ന് പാറക്കുളത്ത് പുലി ആടുകളെ ആക്രമിച്ചു കൊന്നിരുന്നു. അരീക്കാട്ടിൽ വീട്ടിൽ പീതാംബരന്റെ ആടുകളെയാണ് പുലി കൊന്നത്. ഒരാടിനെ കൊല്ലുകയും മറ്റൊരാടിനെ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നുമാസത്തോളം കാലമായി ചീരാൽ-നമ്പ്യാർക്കുന്നു പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. പ്രദേശത്തുനിന്ന് നിരവധി വളർത്തു മൃഗങ്ങളെ പുലി കൊന്നിരുന്നു. എന്നാൽ ഇതുവരെയും പിടികൂടാനായില്ല.നിരന്തരം പുലിയുടെ ആക്രമണത്തെ തുടർന്ന് വനംവകുപ്പിനെതിരെ ജനരോഷം രൂക്ഷമാണ്. പുലിയെ കൂട് വെച്ച് പിടിക്കൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.