തിരുവനനന്തപുരം പാറശ്ശാല പരശുവക്കലിൽ 4 വയസ്സുകാരനു ദാരുണാന്ത്യം. പനയറക്കൽ സ്വദേശികളായ രജിൻ ധന്യ ദമ്പതികളുടെ മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം
കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴേക്ക് വീണു. ഈ സമയത്താണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റത്.കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് തെന്നിവീണു; കയ്യിലിരുന്ന 4 വയസുകാരൻ തലയടിച്ച് വീണ് മരിച്ചു.താഴെ വീണ് പരുക്കേറ്റ ഇമാനെ ഉടൻ തന്നെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.