ചേരാനല്ലൂര്‍ അപകടം ജഡ്ജിയുടെ മകനായ 17കാരന് വീണ്ടും ജാമ്യം .ജുവനൈയില്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം ലഭിച്ചത്.കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് നടപടികളിലേക്ക് പൊലീസ് കടന്നത്. സ്റ്റേഷൻ ജാമ്യത്തില്‍ ഇറങ്ങിയ 17കാരനെ വീണ്ടും അപ്രിഹെൻഡ് ചെയ്ത് ജുവനൈയില്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. എന്നാല്‍, ജാമ്യം അനുവദിച്ചത് അംഗീകരിക്കില്ലെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം.
നേരത്തെ, ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ 17 കാരനെ ജാമ്യം നല്‍കി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്‍റെ മകള്‍ തളർന്നുവീണിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപില്‍ മകളടക്കമുള്ള കുടുംബാംഗങ്ങള്‍ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകള്‍ തളർന്നുവീണത്.
അതേസമയം, വാഹനാപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. കേസില്‍ പ്രതിയായ 17കാരൻ ഓടിച്ച കാർ അമിത വേഗത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. 104 കിലോമീറ്റർ സ്പീഡില്‍ ആണ് കാര്‍ ഓടിച്ചതെന്നാണ് നിഗമനം. വേഗതയുടെ ദൃശ്യങ്ങള്‍ 17കാരരന്‍റെ മൊബൈലില്‍ കണ്ടെത്തി. പ്രതിക്കെതിരെ 181,183 മോട്ടോർ ആക്‌ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയില്‍ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകള്‍.
