കോഴിക്കോട്: കൂടരഞ്ഞി–കക്കാടംപൊയിൽ പാതയിലെ പീടികപ്പാറയ്ക്ക് സമീപം ഓപ്പൺ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് മാറാട് വാട്ടർ ടാങ്കിന് സമീപം അണ്ടേത്തോടത്ത് സായന്ത് (25) ആണ് മരിച്ചത്. അപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റിരുന്നു
കക്കാടംപൊയിൽ സന്ദർശനത്തിനായി മാറാട് സ്വദേശികളായ എട്ടുപേർ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പീടികപ്പാറയ്ക്ക് സമീപം വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ അരുൺ, സൂരജ്, ആദർശ്, മിഥുൻ, അമിത്, ആകാശ്, അഷ്റഫ് എന്നിവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.അപകടത്തിൽ മരിച്ച മാറാട് സ്വദേശി സായന്ത് പരേതനായ സുരേഷന്റെ മകനാണ്
അമ്മ: ശ്രീലത. സഹോദരി: സ്നേഹ.
