സുൽത്താൻ ബത്തേരി: ഗസ്റ്റ് ഹൗസിനു സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30-ഓടെയാണ് ഈ അപകടം നടന്നത്.
ബൈക്ക് യാത്രികനായ പുത്തൻകുന്ന് സ്വദേശി ഗോകുൽ, ഓട്ടോറിക്ഷ ഡ്രൈവർ കൈപ്പഞ്ചേരി സ്വദേശി ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
