ബന്ദിപ്പൂരിൽ KSRTCബസ് കുടുങ്ങി; മന്ത്രി സിദ്ദിഖിന്റെ ഇടപെടലിൽ യാത്രാതടസ്സം നീങ്ങി, ബസ് ചെക്ക് പോസ്റ്റ് കടന്നത് രാത്രി 12.30ന് ആശ്വാസത്തോടെ യാത്രക്കാർ

സുൽത്താൻ ബത്തേരി : മൈസൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കർണാടകയിലെ ബന്ദിപ്പൂർ ചെക്ക്പോസ്റ്റിൽ കുടുങ്ങി സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ മണിക്കൂറുകളോളം വനപാതയിൽ കുടുങ്ങി ദുരിതത്തിലായി മൈസൂരു ദസറ ആഘോഷങ്ങളെത്തുടർന്നുണ്ടായ കനത്ത ഗതാഗതക്കുരുക്ക് കാരണമാണ് ശനിയാഴ്ച വൈകുന്നേരം 6.30-ന് പുറപ്പെട്ട ബസിന് രാത്രി യാത്രാനിരോധനം ആരംഭിക്കുന്നതിന് മുൻപ് ചെക്ക്പോസ്റ്റിൽ എത്തിച്ചേരാൻ കഴിയാതെ പോയത്.

 

വനപാതയിലെ ചെക്ക്പോസ്റ്റിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു . കേരള, കർണാടക ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കർണാടക സർക്കാരുമായും അദ്ദേഹം നേരിട്ട് ബന്ധപ്പെട്ട് സംസാരിക്കുകയും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തുകയും ചെയ്തു. മന്ത്രിയുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് രാത്രി 12.30-ഓടെ ബസിന് ചെക്ക്പോസ്റ്റ് കടന്ന് കേരളത്തിലേക്ക് യാത്ര തുടരാൻ കർണാടക അധികൃതർ പ്രത്യേക അനുമതി നൽകി.

 

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകൾക്കും ഒടുവിൽ യാത്ര പുനരാരംഭിക്കാൻ കഴിഞ്ഞത് കാടിന് നടുവിൽ കുടുങ്ങിയ യാത്രക്കാർക്ക് വലിയ ആശ്വാസമായി ഉത്സവകാലങ്ങളിലും ദസറ പോലുള്ള പ്രത്യേക ദിനങ്ങളിലും ഉണ്ടാകുന്ന കനത്ത ഗതാഗതക്കുരുക്കുകൾ കണക്കിലെടുത്ത് അന്തർസംസ്ഥാന റൂട്ടുകളിൽ സമയക്രമത്തിൽ ഇളവ് നൽകാനും ചെക്ക്പോസ്റ്റുകളിൽ യാത്രികർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!