കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു: 3 പേർക്ക് പരിക്ക്

ഇടുക്കി:കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. ഇടുക്കി ഏലപ്പാറക്ക് സമീപം മലയോര ഹൈവേയിൽ നാലാം മൈലിലാണ് അപകടം. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരാളുടെ നില ഗുരുതരം. തിരുവനന്തപുരം സ്വദേശി ജെറിൻ (38) നാണ് മരിച്ചത്

 

കാറിൽ ഉണ്ടായിരുന്ന മറ്റ് നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ അജിൻ (36), ദിവ്യ ജ്യോതി (29), നവ്യ (26) മൂന്നു വയസ്സ് പ്രായമുള്ള കുട്ടി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ പീരുമേട് താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ കോട്ടയം സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *