ഇ-ഓട്ടോറിക്ഷകൾക്ക് സബ്സിഡി: 25 മുതൽ അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് നൽകുന്ന 30,000 രൂപ സബ്സിഡിക്കായി സെപ്റ്റംബർ 25 മുതൽ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷിക്കുന്ന അർഹരായ ആദ്യത്തെ 1000 പേർക്ക് സബ്സിഡി ലഭിക്കും.ഇതിൽ 100 സബ്സിഡികൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ആവശ്യത്തിന് വനിതാ അപേക്ഷകരില്ലെങ്കിൽ ഇവ പൊതുവിഭാഗത്തിലേക്ക് മാറ്റും. 2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തതും ഇതുവരെ സബ്സിഡി ലഭിക്കാത്തതുമായ ഇ-പാസഞ്ചർ ഓട്ടോറിക്ഷ ഉടമകൾക്കും മുൻപ് അപേക്ഷിച്ച് സബ്സിഡി ലഭിക്കാത്തവർക്കും.
