തൃശൂർ: വാൽപ്പാറയിൽ നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. തമിഴ്നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുക ആയിരുന്നു. ഇന്ന് പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ജൂൺ 20ന് തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്നിയെ കൊലപ്പെടുത്തിയ പുലിയാണ് കൂട്ടിൽ കുടുങ്ങിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ കഴിഞ്ഞ ജൂൺ 20നാണ് പുലി പിടിച്ചത് . തോട്ടം മേഖലയിൽ നിന്ന് പുലിയെ മാറ്റി ഉൾവനത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.