സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് ഇന്ന് 73280 രൂപയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 9210 രൂപയായിരുന്ന ഗ്രാമിന് വില ഇന്ന് 9160 രൂപയായി. മൂന്ന് ദിവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.