കണിയാമ്പറ്റ : സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ മെയ് 9, 10 തീയതികളിൽ ആചരിക്കും. ശനിയാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം7.30 വിശുദ്ധ കുർബാന. തുടർന്ന് 8.45 ന് വികാരി ഫാദർ ജോസഫ് കെ പി കൊടി ഉയർത്തും. വൈകിട്ട് ആറു മണിക്ക് സന്ധ്യാ നമസ്കാരം, 7.15ന് ടൗൺ കുരിശങ്കലേക്ക് പ്രദക്ഷിണം. തുടർന്ന് ആശീർവാദം, അധ്യാത്മിക സംഘടനകളുടെ വാർഷികം, ഗാന സന്ധ്യ , നേർച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.
മെയ് 10 നു രാവിലെ 7.30 ന് പ്രഭാത നമസ്കാരം, 8.30 ന് വിശുദ്ധ കുർബാനയ്ക്ക് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ ഫാദർ ബഹനാൻ കോരുത്, ഫാദർ ബാബു വർഗീസ് പൂക്കോട്ടിൽ എന്നിവർകാർമികത്വം വഹിക്കും. തുടർന്ന് മധ്യസ്ഥ പ്രാർഥന, പ്രസംഗം, പ്ര ദക്ഷിണം ആശിർവാദം, നേർച്ച തുടങ്ങിയ നടക്കും. ഒരുമണിക്ക് കൊടിയിറക്കുന്നതോടെ പെരുന്നാൾ സമാപിക്കും.


