കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും എക്സൈസ് സംഘം ഒരു കിലോയോളം എംഡിഎംഎ പിടിച്ചെടുത്തു. വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) നിന്നാണ് വൻ തോതിൽ ലഹരി വസ്തുക്കൾ പിടികൂടിയത്. ദില്ലിയിൽ നിന്നും കൊണ്ടുവന്ന എംഡിഎംഎ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് റെയിൽ സ്റ്റേഷനിൽ നടത്തിയത്. ബാഗിൽ ഒളിപ്പിച്ച 981 ഗ്രാം എംഡിഎംഎയുമാണ് ഇസ്മായിൽ പിടിയിലായത്.