കൃഷ്ണഗിരി :മുൻ ഇന്ത്യൻ പേസ് ബൗളറും ഇപ്പോഴത്തെ ഐസിസി മാച്ച് റഫറിയുമായ ജവഗൽ ശ്രീനാഥ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദർശിച്ചു. വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജൂനിയർ താരങ്ങൾ സ്റ്റേഡിയത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. കുട്ടിത്താരങ്ങളുമായി സംവദിച്ച ശ്രീനാഥ് പിച്ചിൽ ബോൾ ചെയ്തു.ധരംശാലയിലേതുപോലെ മനോഹരമാണ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മെന്ന് ശ്രീനാഥ് അഭിപ്രായപ്പെട്ടു. ക്രിക്കറ്റിൽ ഉയരങ്ങളിലെത്താൻ കഠിന പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ ഉപഹാരം നൽകി ആദരിച്ചു. കെസിഎ മെമ്പർ ടി.ആർ. ബാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി എ.എം. നൂർഷ, രാജൻ പുലൂർ, കെ. സുനിൽ കുമാർ, കെസിഎ അക്കാദമി പരിശീലകൻ ജസ്റ്റിൻ ഫെർണാണ്ടസ്, സ്റ്റേഡിയം മാനേജർ അനീഷ് കുമാർ, അനീഷ് സാൻ്റോ എന്നിവർ പങ്കെടുത്തു