രണ്ടാം ക്ലാസുകാരൻ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് – മിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇരട്ടകളായ ശ്രാവണും ശ്രേയസും വീട്ടിൽ ട്യൂഷൻ പഠിക്കുന്നതിനിടെ ബഹളം വച്ചതിന് അമ്മ ശ്രേയസിനെ വഴക്കുപറഞ്ഞു.

 

തുടർന്ന് ശ്രേയസ് മുറിയിൽ കയറി അകത്തുനിന്നും പൂട്ടി. മകൻ ഉറങ്ങുകയായിരിക്കും എന്നാണ് അമ്മ മിനി കരുതിയത്. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനാൽ വാതിൽ ചവിട്ടിപൊളിച്ചു നോക്കുമ്പോഴാണ് കഴുത്തിൽ ബെഡ്‌ഷീറ്റ് ചുറ്റി ജനാല കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴക്കൂട്ടം പൊലീസ് ആരംഭിച്ച തുടർനടപടികൾ ആരംഭിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *