കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പിനായി എത്തിയ വയനാട് സ്വദേശി ഹാഷിഷ് ഓയിലുമായി പിടിയിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ. ആശുപത്രിയിലെത്തിച്ച വെളിച്ചെണ്ണ കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് പിടിയിലായത്.

 

സംഭവുമായി ബന്ധപ്പെട്ട് യുവതിയെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രസവ വാർഡിൽ കൂട്ടിരിപ്പുകാരിയായിയെത്തിയ അശ്വതി എന്ന യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കൂടെയുള്ളവരും ആശുപത്രി ജീവനക്കാരും ചേർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

 

തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണ കുപ്പിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. ജയിലിൽ കഴിയുന്ന തന്റെ ഭർത്താവിന് കൈമാറാൻ കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിൽ എന്നാണ് യുവതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആശുപത്രി പോലുള്ള ഒരു പൊതുസ്ഥലത്ത്, അതും പ്രസവ വാർഡിന്റെ സുരക്ഷാ വലയത്തിനുള്ളിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവം വലിയ തോതിൽ ഞെട്ടൽ സൃഷ്ടിച്ചിരിക്കുകയാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *