തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തിൽ തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ കൂട്ടിയിണക്കി ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് എഴുപത് വർഷം തികയുന്നു. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വിജ്ഞാപന പ്രകാരം സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റിയ ശേഷമുള്ള ആദ്യത്തെ കേരളപ്പിറവി ദിനം എന്ന ചരിത്രപരമായ പ്രത്യേകത കൂടി ഈ വർഷത്തെ ആഘോഷങ്ങൾക്കുണ്ട്.
1956 നവംബർ ഒന്നിനാണ് മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ച് കേരളസംസ്ഥാനം രൂപീകൃതമായത്. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സാംസ്കാരിക പരിപാടികൾ, പൊതുസമ്മേളനങ്ങൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർമാർ, ഡെപ്യൂട്ടി സ്‌പീക്കർമാർ, മുൻ സെക്രട്ടറിമാർ, മുതിർന്ന മാദ്ധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനൊപ്പം അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച മുൻ നിയമസഭാംഗം എംജെ ജേക്കബിനെയും വിശിഷ്ടമായി ആദരിക്കു. ഇതോടൊപ്പം നിയമസഭാ ലൈബ്രറി റെഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന എട്ടുദിവസം നീണ്ടുനിൽക്കുന്ന പുസ്‌കപ്രദർശനം രാവിലെ 9.15ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 2026ലേക്കുള്ള എഴുത്തച്ഛൻ പുരസ്‌കാര പ്രഖ്യാപനവും ഇന്ന് നടക്കും.
കേരളത്തിന്റെ സമ്പന്നമായ കലാ-സാംസ്‌കാരിക പാരമ്പര്യവും ഭാഷാ മാധുര്യവും വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് വിവിധ ജില്ലകളിൽ അരങ്ങേറുന്നത്. സളുകളിലും കോളേജുകളിലും മലയാള ഭാഷാ വാരാചരണത്തിന് ഇന്ന് തുടക്കമാകും. ഇതിനോടനുബന്ധിച്ച് സെമിനാറുകൾ, പുസ്‌തകമേളകൾ, ഭാഷാ മത്സരങ്ങൾ എന്നിവയും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും
