സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ് 2025 പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെയുള്ള 23,230 വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിൻ്റെ പ്രയോജനം ലഭിക്കും. താത്പര്യമുള്ള വിദ്യാർഥികൾക്ക് നവംബർ 15 വരെ അപേക്ഷിക്കാൻ അവസരമുണ്ടാകും. കോഴ്സിനെ ആശ്രയിച്ച് പ്രതിവർഷം 15,000 രൂപ മുതൽ 20,00,000 രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം ലഭിക്കുക. പഠനം പൂർത്തിയാകുന്നതുവരെ സഹായം ലഭിക്കും.ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ സമഗ്രമായ സാമ്പത്തിക സഹായമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക. അപേക്ഷകൾ 2025 നവംബർ 15-ന് മുമ്പായി ഔദ്യോഗിക പോർട്ടലായ https://www.sbiashascholarship.co.in/2 ഓൺലൈനായി സമർപ്പിക്കാം
എസ്ബിഐയുടെ ആശാ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
