മാനികാവ്: കാട്ടുപന്നി ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മീനങ്ങാടി മാനികാവ് സ്കൂളിന് സമീപം ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് കാട്ടുപന്നി ആക്രമിച്ചത് ചൂതുപാറ സ്വദേശികളായ പാറക്കനിരപ്പേൽ വിലാസിനി (64) ചെമ്മനാംതട്ടേൽ വിലാസിനി (62) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടുപന്നി ആക്രമണം രണ്ട് പേർക്ക് പരിക്ക്


