ഫ്ളോറിഡ: കോപ്പ അമേരിക്കയുടെ കലാശപ്പോരിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വിട്ടുകൊടുക്കാതെ അർജന്റീനയും കൊളംബിയയും പോരടിക്കുകയാണ്. മുഴുവൻ സമയവും അവസാനിക്കുമ്പോൾ ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. മത്സരം അധികസമയത്തേക്ക് നീണ്ടു. നായകൻ ലയണൽ മെസ്സി രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായി.
ഫ്ളോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയയാണ്. കിട്ടിയ അവസരങ്ങളിൽ അർജന്റീനയും മുന്നേറി. കോപ്പയോടെ വിരമിക്കൽ പ്രഖ്യാപിച്ച ഡി മരിയ അർജന്റീന നിരയിലുണ്ട്.