മുട്ടിൽ:മുട്ടിലില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുട്ടില്‍ വ്യവസായ കേന്ദ്രത്തിന് സമീപം ഉച്ചയ്ക്ക് 2.30 ഓടെയാണ് കാറും ബൈക്കുകളും അപകടത്തിൽപെട്ടത് . അപകടത്തിൽ പരിക്കേറ്റ വാഴവറ്റ സ്വദേശി സേതുവിനെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലും, പുറ്റാട് സ്വദേശികളായ രണ്ടുപേരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി


