കൊച്ചി: കഴിഞ്ഞ ഞായറാഴ്ച കേരളത്തിൽ ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയ വില 54120 രൂപയായിരുന്നു. പിന്നീട് നേരിയ ചാഞ്ചാട്ടം തുടർന്ന് ശനിയാഴ്ചയായപ്പോൾ 54080 രൂപയായി. അവധി കഴിഞ്ഞ് വിപണി വീണ്ടും സജീവമായ ഇന്ന് സ്വർണവില കുറയുകയാണ് ചെയ്തിരിക്കുന്നത്.
കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ട വില 54000 രൂപയാണ്. 80 രൂപയുടെ മാത്രം കുറവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6750 ആയി. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 59000 രൂപ ഇന്ന് ചെലവ് വന്നേക്കാം.