വാഷിങ്ടൻ: ഏറെ നാളത്തെ ചർച്ചകൾക്കു ശേഷം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാർ ധാരണയിലായി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതോടെയാണ് ഇരു രാജ്യങ്ങളും വ്യാപാരത്തിൽ കുറഞ്ഞ തീരുവ ചുമത്താൻ തീരുമാനമായത്.
ഇതേതുടർന്ന് നിലവിൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമായി കുറയും. ഇതിനു പുറമെ ഇന്ത്യയ്ക്കുമേൽ ചുമത്തിയ പിഴ തീരുവ 25 ശതമാനവും യുഎസ് എടുത്തുമാറ്റും. പകരം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ സമ്മതിച്ചെന്നും റിപ്പോർട്ടുകളുണ്ട്.



