പുൽപ്പള്ളി -കൊളവള്ളി ഗോൾഡൻ കോറിഡോർ : വടക്കൻ കേരളത്തിന്റെ യാത്രാ ദുരിതത്തിന്ശാശ്വത പരിഹാരമാകും

പുൽപ്പള്ളി: വയനാട് വഴിയുള്ള അന്തർസംസ്ഥാന ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുന്ന ‘പുൽപ്പള്ളി- കൊളവള്ളി ഗോൾഡൻ കോറിഡോർ’ പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ഇമെയിൽ ക്യാമ്പയിൻ നടത്തി.

 

നിലവിൽ രാത്രിയാത്രാനിരോധനവും വനനിയമങ്ങളും മൂലം പ്രതിസന്ധിയിലായ വയനാട് മൈസൂർ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ബദൽ മാർഗ്ഗമായാണ് ഈ പാത നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. വയനാട് തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട് നിന്നു തുടങ്ങുന്ന യാത്രയുടെ പൂർണ്ണഫലം ലഭിക്കാൻ ഈ കൊറിഡോർ അനിവാര്യമാണ്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് പുൽപ്പള്ളിയിൽ വെച്ച് ഈ പാതയിലേക്ക് പ്ര വേശിക്കാം. കോഴിക്കോട് തുരങ്കപാത കൽപ്പറ്റ പുൽപ്പള്ളി വഴി മൈസൂരിലേക്കും, കണ്ണൂർ -മാനന്തവാടി-പുൽപ്പള്ളി വഴി മൈസൂരിലേക്കും ഏറ്റവും കുറഞ്ഞ ദൂരത്തിൽ എളുപ്പത്തിൽ എത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. നിലവിലെ സുൽത്താൻ ബത്തേരി, മുത്തങ്ങ റൂട്ടിനേക്കാൾ 50 കിലോമീറ്ററോളം ദൂരലാഭം ഈ പുതിയ പാത വാഗ്ദാനം ചെയ്യുന്നു.

 

പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുന്ന പദ്ധതിയാണിതെന്നതും ശ്രദ്ധേയമാണ്. മുത്തങ്ങ പാതയിൽ കിലോമീറ്ററുകളോളം വനത്തിലൂടെ കടന്നുപോകുമ്പോൾ, കൊളവള്ളിപാ തയിൽ കർണാടക അതിർത്തിയിൽ വെറും ഏഴ് കിലോമീറ്റർ മാത്രമാണ് വനഭൂമിയുള്ളത്. കേരള ഭാഗത്ത് വനഭൂമി ഇല്ല എന്നതും പദ്ധതി നടപ്പിലാക്കു ന്നതിലെ സാങ്കേതിക തടസ്സങ്ങൾ കുറയ്ക്കുന്നു. വനമേഖലയിൽ എലിവേറ്റഡ്ഹൈവേ നിർമ്മിക്കുന്നതിലൂടെ വന്യജീവികൾക്ക് തടസ്സമില്ലാതെ വാഹനങ്ങൾക്ക്‌രാത്രികാലങ്ങളിലും സുഗമമായി സഞ്ചരിക്കാൻ സാധിക്കും. സാമ്പത്തികമായും വിനോദ സഞ്ചാരപരമായും വലിയ സാധ്യതകളാണ് ഈ പാത തുറന്നിടുന്നത്. ഓരോ വാഹനത്തിനും 50 കിലോമീറ്റർ ദൂരം ലാഭിക്കാൻ കഴിയുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇന്ധനലാഭവും കാർബൺ പുറന്തള്ളലിൽ വലിയ കുറവും ഉണ്ടാകും.കർണാടകയിലെ ബീച്ചന ഹള്ളി ഡാം സൈറ്റ്, കബനി നദീതീരം എന്നിവയുമായി ബന്ധിപ്പിക്കുന്നത് വഴി വയനാട്ടിലെയും കർണാടകയിലെയും അതിർത്തി ഗ്രാമങ്ങളിൽ ടുറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും നേതൃത്വത്തിൽ കേന്ദ്രമന്ത്രിക്ക് നൽകിയ ഇ മെയിൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ഉന്നേത്ത് എബിയുടെ നേതൃത്വ ത്തിലുളള യുവാക്കളുടെ കൂട്ടായ്മയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *