കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ജാഫർഖാൻ കോളനി റോഡിലെ പ്രമുഖ ഹോട്ടലിൽ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി (Kozhikode hotel foreign tourist death). യു.എ.ഇയിലെ റാസൽഖൈമ സ്വദേശിയായ സൈനബ് അലി ജുമാ മുഹമ്മദ് അൽ മർസൂക്കി (45) ആണ് മരണപ്പെട്ടത്.

 

കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയതായിരുന്നു ഇവർ. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വിവരം നടക്കാവ് പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നത്.

 

വിവരമറിഞ്ഞ് നടക്കാവ് പോലീസ് ഉടൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും പ്രാത്യക്ഷിക അന്വേഷണവും ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!