വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വയനാട് സ്വദേശിയിൽ നിന്നും 31 ലക്ഷം തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്‌ദാനം നൽകി ബത്തേരി കുപ്പാടി, മൂന്നാം മൈൽ സ്വദേശിയിൽ നിന്ന് 3148000 തട്ടിയ കേസിൽ തമിഴ്നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി ഗാർഡൻ വിഗ്നേഷ്(29) അറസ്റ്റിലായി.

സൈബർ ക്രൈം ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും പൊള്ളാച്ചിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 2024 ഡിസംബർ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. തട്ടിപ്പ് ബോധ്യപ്പെട്ടപ്പോൾ നൽകിയ പരാതി പ്രകാരം പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ വലയിലാക്കുകയുമായിരുന്നു. 14 സംസ്ഥാനങ്ങളിലായി കഴിഞ്ഞ ഒരു മാസത്തിനിടെ 3.25 കോടിയോളം രൂപയുടെ തട്ടിപ്പും കണ്ടെത്തി. സബ് ഇൻസ്‌പെക്ടർ എ.വി. ജലീൽ, സീനിയർ സിപിഒ വി.കെ.ശശി, സിവിൽ പോലീസ് ഓഫീസർമാരായ പി അരുൺ, എൽ.എ ലിൻരാജ്, കെ.എ ഷൈജൽ, മുഹമ്മദ്‌ അനീസ്, മുസ്ലിഹ്, പി.പി പ്രവീൺ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *