കേരളത്തിനായി സ്പെഷ്യൽ ഓണസമ്മാനം; പ്രത്യേക ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി

lതിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിന് പ്രത്യേകം ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് അങ്ങേയറ്റം സന്തോഷവും ആശ്വാസവും നൽകുന്ന വാർത്തയാണ് വന്നിരിക്കുന്നത്. നൂറിലധികം സർവീസുകൾ അനുവദിച്ചതായാണ് റെയിൽവേ മന്ത്രി അറിയിച്ചിട്ടുള്ളത്. ഓണാവധിയടുക്കുമ്പോൾ ഉണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ നീക്കം.

 

ആഘോഷവേളകളിൽ ട്രെയിൻ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപേ തീരുന്നതും, ഇക്കാരണത്താൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും, യാത്ര ദുരന്തവും കണക്കിലെടുത്താണ് സുപ്രധാന തീരുമാനം.അതേസമയം, ട്രെയിൻ റൂട്ടുകൾ, സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങളിൽ ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് റെയിൽവേ മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനുപുറമെ, പുരിയിലെ രഥയാത്രയോടനുബന്ധിച്ച് 300-ഓളം സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *