വൈത്തിരി ഉപജില്ല യുപി വിഭാഗം സംസ്കൃതോത്സവത്തിൽ, ഓവറോൾ കിരീടം നേടിയ, തരിയോട് സെൻമേരിസ് യുപി സ്കൂൾ ടീം

കൽപ്പറ്റ : വൈത്തിരി ഉപജില്ല സംസ്കൃതോത്സവത്തിൽ (യുപി വിഭാഗം) തരിയോട് സെൻറ് മേരിസ് യുപി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. ഗദ്യപാരായണം, സമസ്യാപൂരണം എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുകയും, ജില്ലയിലേക്ക് അർഹത നേടുകയും ചെയ്തു. യു പി ജനറൽ വിഭാഗത്തിൽ സെക്കൻഡ് റണ്ണറപ്പ് ആയും, എൽ പി ജനറൽ വിഭാഗത്തിൽ നാലാം സ്ഥാനത്തേക്കും, സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

വിജയികളെ സ്കൂൾ മാനേജ് മെന്റും, പിടിഎയും അഭിനന്ദിച്ചു. അനുമോദന യോഗത്തിൽ,സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടക്കൽ അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ ഷിനോജ്, ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻ വി .എം, ജയ്സൺ ടി. എ, സിൻസി മാത്യു, റോസ എ. ജെ എന്നിവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!