കണ്ണൂരിൽ എംഡിഎംഎയുമായി വയനാട് സ്വദേശി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ.-യുമായി വയനാട് സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. വയനാട് തലപ്പുഴ സ്വദേശി ആഷിഫ് എം.എം. (31) ആണ് എക്സൈസിന്റെ പിടിയിലായത്.

 

കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് വി.വിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂർ ടൗൺ, പള്ളിക്കുന്ന് ഭാഗങ്ങളിൽ ലഹരിമരുന്ന് വിൽപ്പന വ്യാപകമായി നടക്കുന്നുണ്ടെന്ന ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എടച്ചേരി വെച്ച് പ്രതി പിടിയിലായത്. പ്രതിയുടെ പക്കൽ നിന്നും വിപണിയിൽ വിലമതിക്കുന്ന 6.67 ഗ്രാം എം.ഡി.എം.എ. എക്സൈസ് സംഘം കണ്ടെടുത്തു. Iപ്രതി എം.ഡി.എം.എ.യുമായി കണ്ണൂരിൽ എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരം എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ് ബാബു പി.വി., സുഹൈൽ പി.പി. എന്നിവർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

 

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) പുരുഷോത്തമൻ സി., അജിത്ത് സി., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുഹൈൽ പി.പി., സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി., സുജേഷ് എം.വി., ശ്യാംരാജ്, ജിജീഷ് സി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!