അഹമ്മദാബാദ്:ടി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്‌സിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ്. രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ്ണ വിജയം നേടി സൂപ്പര്‍ എട്ടിലേക്ക് കടക്കാനുള്ള ഒരുക്കത്തോടെയാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്.
മൂന്നു കളിയും ജയിച്ച് സൂപ്പര്‍ എട്ടില്‍ കടന്ന ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. റിസര്‍വ് ബെഞ്ചിന് കൂടുതല്‍ മത്സരപരിചയം നല്‍കുക എന്ന ലക്ഷ്യത്തോടെ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയേറെയാണ്. ബൗളര്‍മാരായ ജസ്പ്രീത് ബുമ്രക്കും വരുണ്‍ ചക്രവര്‍ത്തിക്കും വിശ്രമം അനുവദിച്ചേക്കും. പകരം മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങും കളിക്കും.
ലോകകപ്പിലെ രണ്ടു മത്സരങ്ങളിലും റണ്ണെടുക്കാതെ പുറത്തായ ഓപ്പണര്‍ അഭിഷേക് ശര്‍മ ഫോമിലേക്ക് തിരിച്ചെത്തുക എന്നത് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം അഭിഷേകിന് ഫോം വീണ്ടെടുക്കാനുള്ള അവസരമാണ്. ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ച് സഞ്ജുവിനും അവസരം നല്‍കിയേക്കും.
ലോകകപ്പില്‍ നെതര്‍ലന്‍ഡിസിന് ഒരു ജയവും രണ്ടു തോല്‍വിയുമാണ് ഉള്ളത്. പാകിസ്ഥാനോടും അമേരിക്കയോടും ഡച്ച് ടീം തോറ്റു. നമീബിയക്കെതിരെയാണ് നെതര്‍ലന്‍ഡ്‌സ് വിജയിച്ചത്. കരുത്തരായ ഇന്ത്യയ്ക്കെതിരെ പരമാവധി പൊരുതുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കോട്ട് എഡ്വേഡ്‌സ് നയിക്കുന്ന ടീം ഇറങ്ങുന്നത്.



