ലൈഫ് മിഷന്‍; ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 27707 വീടുകള്‍ 

കൽപ്പറ്റ:സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 27,707 വീടുകള്‍. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍, മൂന്ന് നഗരസഭകളിലൂടെയാണ് സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്‍കിയത്. ജില്ലയില്‍ 33,174 ഗുണഭോക്താക്കളാണ് ലൈഫ് ഭവന പദ്ധതി കരാറില്‍ ഒപ്പുവെച്ചത്. ഇതില്‍ 27,707 വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കി. 5,467 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. ഭൂ- ഭവനരഹിതരായ എല്ലാവര്‍ക്കും സുരക്ഷിതമായ വീട് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഭൂരഹിത-ഭവനരഹിതര്‍ക്ക് വീട്, പൂര്‍ത്തീകരിക്കാത്ത വീടുകള്‍ക്ക് ധനസഹായം എന്നിവ നല്‍കി ഉപജീവനമാര്‍ഗ്ഗവും പദ്ധതിയിലൂടെ ഉറപ്പാക്കുകയാണ്. വാസയോഗ്യമല്ലാത്ത വീടുകളില്‍ കഴിയുന്നവര്‍, തോട്ടം-പുറമ്പോക്ക് ഭൂമിയില്‍ കഴിയുന്നവര്‍, ഭൂമിയുള്ള ഭവനരഹിതര്‍ എന്നിവരാണ് പദ്ധതി ഗുണഭോക്താക്കള്‍.

 

ലൈഫ് 2020 ഭവനരഹിത പട്ടികയിലുള്‍പ്പെട്ട 4365 പേരില്‍ 2565 പേരുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ലൈഫ് 2020 ഭൂരഹിത-ഭവനരഹിത വിഭാഗത്തില്‍ 91 പേരാണ് കരാര്‍ വെച്ചത്. ഇതില്‍ 72 വീടുകളുടെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. ഇ.പി.ഇ.പി ഭവനരഹിത വിഭാഗത്തില്‍ 377 ഗുണഭോക്താക്കളില്‍ 286 ഉം, ഇ.പി.ഇ.പി ഭൂരഹിത-ഭവനരഹിതരില്‍ 116 പേരില്‍ 19 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്. പി.എം.എ.വൈ (ജി) പദ്ധതിയില്‍ 3553 പേരാണ് ഗുണഭോക്താക്കള്‍ അതില്‍ 2333 പേരുടെ വീട് പൂര്‍ത്തിയായി. പി.എം.എ.വൈ (അര്‍ബന്‍) പദ്ധതിയില്‍ 5229 കരാറുകാരില്‍ 3908 ആളുകള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കി. വകുപ്പ് മുഖേന 2827 പേര്‍ കരാറില്‍ ഏര്‍പ്പെടുകയും 2788 പേരുടെ വീടുകള്‍ പണി പൂര്‍ത്തീകരിച്ചു. ജില്ലയില്‍ മനസ്സോടിത്തിരി മണ്ണ് ക്യാമ്പെയിനിന്റെ ഭാഗമായി മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്, മാനന്തവാടി നഗരസഭകളില്‍ നിന്നായി 100.25 സെന്റ് ഭൂമി ലഭ്യമാവുകയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഭവന നിര്‍മ്മാണ നടപടികള്‍ പൂര്‍ത്തിയാവുന്നതായും ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *