തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം നഗരൂരിൽ പുരയിടത്തിനു സമീപം അച്ഛനും മകനും ഷോക്കേറ്റു മരിച്ച നിലയിൽ. കൊച്ചുണ്ണി (65), മകൻ അഖിൽ (40) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. നഗരൂർ ബ്ലോക്ക് ഓഫീസിന് സമീപത്തെ പുരയിടത്തിലാണ് അപകടം. സമീപത്തെ പുരയിടത്തിൽ പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്ഥാപിച്ചിരുന്ന വൈദ്യുതിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം
വയലിലാണ് ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടത്. കൃഷി നടന്നുവരുന്ന വയലിൽ രാവിലെ കാര്യസ്ഥൻ വന്നു നോക്കുമ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടതെന്നാണ് വിവരം.
ഇവിടെ കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. കൊച്ചുണ്ണി തെങ്ങുകയറ്റ തൊഴിലാളിയും മകൻ അഖിൽ കൂലിവേല തൊഴിലാളിയുമാണ്. ഫോറൻസിക് വിഭാഗം പരിശോധന നടത്തി. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.



