നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു; 4 പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: ബത്തേരി – താളൂർ റൂട്ടിലെ കോളിയാടിയിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊളഗപ്പാറ പുളിക്കൽ ഷരീഫിൻ്റെ മകൻ ആദിൽഷ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെ അപകടം. ആദിൽ ഷായോടൊപ്പം കാറിലുണ്ടായിരുന്ന പുൽപ്പള്ളി സ്വദേശികളായ അമൽ, ബേസിൽ, മേപ്പാടി സ്വദേശി ആസിഫ്, നൂൽപ്പുഴ നെന്മേനിക്കുന്ന് ആദർശ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ കാർ വർക്ക് ഷോപ്പിലേക്ക് മറിയുകയായിരുന്നു. ബത്തേരി ഭാഗത്തുനിന്നും വന്ന കാർ കോളിയാടിയിൽ വെച്ച് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ റോഡിന് താഴെയുള്ള വർക്ക് ഷോപ്പിലേക്കാണ് മറിഞ്ഞത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്.

 

പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി പോസ്റ്റ് തകർന്നു വീണെങ്കിലും വലിയ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും കെ.എസ്.ഇ.ബി അധികൃതരും തുടർനടപടികൾ സ്വീകരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *