പക്ഷിപ്പനി ; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദേശം

കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

 

രോഗം റിപ്പോർട്ട് ചെയ്‌ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച് 5 എൻ 1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. നിലവിൽ മനുഷ്യരിലേക്ക് പക്ഷിപ്പനി പടർന്നിട്ടില്ല. എങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *