സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്, ജാഗ്രതാ നിർദ്ദേശം

കേരളത്തിൽ വേനൽ ചൂട് അതിശക്തമായി തുടരുന്നതിനിടയിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക്. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 5933 മെഗാവാട്ടിലെത്തി. ചരിത്രത്തിലാദ്യമായാണ് വൈദ്യുതി ഉപഭോഗം ഇത്രയുമധികം ഉയരുന്നത്. ചൂട് കഠിനമായതോടെ എയർ കണ്ടീഷണറുകളുടെയും കൂളറുകളുടെയും ഉപയോഗം വർധിച്ചതാണ് ഉപഭോഗം കുതിച്ചുയരാൻ കാരണമായത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *