കുപ്പി വെള്ളം വില്ലനാകുന്നുണ്ടോ? അറിയാതെ പോകരുത് ഈ അപകടങ്ങള്‍!

വേനല്‍ കടുത്തതോടെ ദാഹമകറ്റാൻ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനെ ആശ്രയിക്കുന്നവരുടെ എണ്ണം വൻതോതില്‍ വർധിച്ചിരിക്കുകയാണ്. വഴിയോരങ്ങളിലും കടകളിലും ലഭ്യമാകുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം പേരും ഇത് വാങ്ങുന്നത്. എന്നാല്‍ മിനറല്‍ വാട്ടർ അല്ലെങ്കില്‍ പാക്കേജ്ഡ് വാട്ടർ അമിതമായും അശാസ്ത്രീയമായും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

 

ശുദ്ധീകരണ പ്രക്രിയക്കിടയില്‍ വെള്ളത്തിലെ ബാക്ടീരിയകളെ നീക്കം ചെയ്യുമ്പോള്‍ ശരീരത്തിന് ആവശ്യമായ കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ സ്വാഭാവിക ലവണങ്ങള്‍ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആർ ഒ (RO) പ്ലാന്റുകളില്‍ ശുദ്ധീകരിക്കുന്ന വെള്ളം ദീർഘകാലം ഉപയോഗിക്കുന്നത് അസ്ഥികളുടെ ബലക്ഷയത്തിനും ഹൃദയസംബന്ധമായ അസ്വസ്ഥതകള്‍ക്കും കാരണമായേക്കാം.

 

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം സൂക്ഷിക്കുമ്പോള്‍ ഉണ്ടാകുന്ന മൈക്രോപ്ലാസ്റ്റിക് സാന്നിധ്യമാണ് മറ്റൊരു പ്രധാന ഭീഷണി. ഉയർന്ന താപനിലയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ദീർഘനേരം ഇരിക്കുമ്പോള്‍ ബിസ്ഫെനോള്‍ എ (BPA) പോലുള്ള മാരക രാസവസ്തുക്കള്‍ വെള്ളത്തില്‍ കലരാൻ സാധ്യതയുണ്ട്. ഇത് ഹോർമോണ്‍ വ്യതിയാനങ്ങള്‍ക്കും വന്ധ്യതയ്ക്കും വരെ കാരണമായേക്കാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

ദാഹം ശമിപ്പിക്കാൻ പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളത്തിന് പകരം വീട്ടില്‍ തിളപ്പിച്ചാറ്റിയ വെള്ളമോ മണ്‍പാത്രങ്ങളില്‍ സൂക്ഷിച്ച വെള്ളമോ ഉപയോഗിക്കുന്നതാണ് ഉചിതം. യാത്രകളില്‍ സ്റ്റീല്‍ അല്ലെങ്കില്‍ ഗ്ലാസ് കുപ്പികള്‍ കരുതുന്നതും പ്ലാസ്റ്റിക് മലിനീകരണത്തില്‍ നിന്നും രാസവസ്തുക്കളില്‍ നിന്നും സംരക്ഷണം നല്‍കും. വേനല്‍ക്കാലത്ത് വെള്ളത്തോടൊപ്പം ഇളനീർ, സംഭാരം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *