കാലടി: കോളേജ് വിദ്യാർത്ഥി ഹൃദയഘാതം മൂലം അന്തരിച്ചു. കാലടി കളമ്പാട്ടുപുരം ഞാളിയൻ സയിൻ (സാബു) – സ്വീറ്റി ദമ്പതികളുടെ മകൻ റീവ് (20) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. പെട്ടെന്നുണ്ടായ ഹൃദയഘാതത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തേവര എസ്.എച്ച് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് റീവ്. ഞായറാഴ്ച രാവിലെ 11.30-ന് കളമ്പാട്ടുപുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
കോളേജ് വിദ്യാർത്ഥി ഹൃദയഘാതം മൂലം അന്തരിച്ചു


